അനുഭവം- നിരീക്ഷണം
ആഷാമേനോൻ
വില:310
പേജ്:336
യാത്രികന് കാഴ്ചനല്കുന്ന അനുഭവജ്ഞാനത്തിന്റെ പരിമളവും സംന്യാസത്തിന്റേ അഗാധതയിൽ തെളിയുന്ന ആത്മീയനീലിമയും നിരൂപകപ്രൗഢിയും ചേരുന്ന രചനയുടെ പൂർണത. രണ്ട് അക്ഷരം കൂടിച്ചേരുമ്പോൾ പിറക്കുന്ന കേവലം പദമല്ല, മനസ്സിന്റെ ആകാശത്ത് തെളിയുന്ന നക്ഷത്രജ്വലനമാണ് വാക്കെന്ന് ബോധ്യമുള്ള എഴുത്തുകാരന്റെ, ആഷാമേനോന്റെ ഏറ്റവും പുതിയ കൃതി.
സ്വരമായാലും ശ്രുതിയായാലും കിളിയായാലും സസ്യമായാലും ഫലമായാലും ഹിമമായാലും രതിയായാലും ചിതയായാലും ജീവാണ്ഡമായാലും കൗതുഹലമാർന്ന മനസ്സുകൾക്ക് എളുപ്പം ഇഴചേരാവുന്ന സംവേദനത്തിന്റെ ഈർപ്പമുള്ള രചനകൾ...

ധ്യാനാത്മകമായ ഭാഷകൊണ്ട് സാഹിത്യ നിരൂപണിതിന് ആദ്ധ്യാത്മിക വിശുദ്ധിയുടെ മയൂരപിഞ്ഛം ചാർത്തിയ എഴുത്തുകാരനാണ് ആഷാമേനോൻ. സംഗീതമോ ഹിമാലയമോ കാളിദാസനോ ഖസാക്കോ കിളിപ്പാട്ടോ ബുദ്ധനോ രതിയോ എന്തുമാകട്ടെ, ആഷാമേനോന് അതൊക്കെ തനുമാനസിയുടെ ഛന്ദസ്സുകൾ തന്നെ. വാക്കുകൾ കൊണ്ട് വീണാസ്വനം പൊഴിക്കാനും ഇണചേരലിന്റെ പല്ലവിയുയർത്താനും കഴിയുന്ന ഭാഷ. അപാരതയുമായുള്ള പരിണയമാണ് ആഷാമേനോന്റെ സംവാദസരസ്സുകൾ. ചാവറയച്ചനായാലും ആഷാമേനോൻ തൊടുമ്പോൾ ശിലയിൽ രാമപാദം സ്പർശിക്കുമ്പോഴെന്നപോലെ വാക്കുകൾ കടമ്പുകളെപ്പോലെ പൂത്തുലയും. ഛന്ദസ്സെന്നാൽ അഭിപ്രായം, താന്തോന്നിത്തം, വേദാംഗം എന്നൊക്കെ ശബ്ദതാരാവലി. ഇതെല്ലാം കടന്ന് പ്രകാശിക്കുന്ന മിന്നാമിനുങ്ങായി, നിങ്ങളുടെ ചിന്തയിൽ സന്നിവേശിക്കാൻ കഴിയുന്ന ചിന്താദ്യുതികളുടെ സഞ്ചികയാണീകൃതി. വായനയുടെ ഏകാന്തഗരിമകളിൽ മെല്ലെ തെളിയുന്ന അമ്പിളിക്കല.
ReplyDelete- പായിപ്ര രാധാകൃഷ്ണൻ -