Tuesday, 31 January 2017

പാട്ടുപ്രസ്ഥാനം

റഫറൻസ്‌

പഠനം/വിശദീകരണം
 ശശിധരൻ എ പി

ശ്രേഷ്ഠമലയാളത്തിന്റെ പ്രാചീനതയും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിന് മലയാണ്മ പുസ്തക പരമ്പരയിൽ അവതരിപ്പിക്കുന്ന പദ്യകൃതി. രാമചരിതം, തിരുനിഴൽമാല, കണ്ണശ്ശരാമായണം, ഭാഷാ ഭഗവദ്ഗീത, രാമകഥപ്പാട്ട് തുടങ്ങിയ കൃതികളിൽ നിന്നുള്ള പദ്യമാതൃകകളാണിതിൽ. ഒപ്പം അവയെക്കുറിച്ചുള്ള വിശദമായപഠനവും വിശദീകരണവും. ആദ്യകാല പദ്യത്തെയും ഭാഷയെയും മനസിലാക്കാൻ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷാസ്‌നേഹികൾക്കും ഒരുപോലെ സഹായകമായ പുസ്തകം.

പേജ്: 104
വില: 90







വിരലടയാളങ്ങൾ ഇല്ലാത്തവരുടെ നഗരം

നോവല്ലകൾ

യു കെ കുമാരൻ


അടുക്കും ചിട്ടയോടെയും ക്രമപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം ഇടിഞ്ഞുവീഴുന്നതാണ് ജീവിതം. ഓരോ വീഴ്ചയ്ക്ക് ശേഷവും വീണ്ടും വീണ്ടും ചിട്ടയോടെ ജീവിക്കാൻ ശ്രമിക്കുകയും പരാജയം ആവർത്തിക്കുകയും ചെയ്യുന്ന ഗ്രാമീണരെന്നോ നാഗരികരെന്നോ വ്യത്യാസമില്ലാത്ത കുറെ കഥാപാത്രങ്ങൾ... ഒറ്റപ്പെടലിന്റേയും വീർപ്പുമുട്ടലിന്റേയും ഇടയിൽ ഞെരിയുന്ന നിസ്സഹായരായ ഈ മനുഷ്യരുടെ ദയനീയ അവസ്ഥ പറയുന്ന നോവല്ലകളുടെ സമാഹാരം.

പേജ്: 128
വില:115




ശ്രീ ഹനുമദ് ചരിതം



ആത്മീയം

ശിവാനന്ദ് ജി ദുബെ
പരിഭാഷ: ഡോ.എച്ച് പരമേശ്വരൻ



ശക്തിയും ഭക്തിയും സമർപണബോധവും പരിശ്രമ  ശീലവും നിഷ്‌ക്കപടമായ സേവനസന്നദ്ധതയും ത്യാഗബുദ്ധിയും പകർന്നു തരുന്ന ദേവസ്വരൂപമാണ് ഹനുമാൻ. നന്മയുടെ മാർഗം കാണിച്ചു തരുന്ന ശക്തനായ വഴികാട്ടി. ഏതു പ്രവൃത്തി ഏറ്റെടുത്താലും അത് മംഗളമായി പൂർത്തീകരിക്കുന്ന മംഗളമൂർത്തി. ശ്രീ ഹനുമാന്റെ ബാല്യം മുതല്ക്കുള്ള ജീവിതം പറയുന്ന കൃതി.


പേജ്: 352
വില: 275



ആദിഗദ്യം

റഫറൻസ്

പഠനം/വിശദീകരണം
 ശശിധരൻ എ പി


ശ്രേഷ്ഠമലയാളത്തിന്റെ പ്രാചീനതയും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിന് മലയാണ്മ പുസ്തക പരമ്പരയിൽ അവതരിപ്പിക്കുന്ന ഗദ്യകൃതി. ഭാഷാകൗടലീയം,  ജൂതശാസനം, നമ്പ്യാന്തമിഴ് കൃതികൾ, ആട്ടപ്രകാരം, ക്രമദീപിക തുടങ്ങിയ കൃതികളിൽ നിന്നുള്ള ഗദ്യമാതൃകകളാണിതിൽ. ഒപ്പം അവയെക്കുറിച്ചുള്ള വിശദമായ പഠനവും വിശദീകരണവും. ആദ്യകാല ഗദ്യത്തെയും ഭാഷയെയും മനസിലാക്കാൻ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷാസ്‌നേഹികൾക്കും ഒരുപോലെ സഹായകമായ പുസ്തകം.
പേജ്:72 
വില: 65

മേരിയുടെ ശരിയും തെറ്റും

നോവൽ

യു കെ കുമാരൻ






നാഗരികമായ ജീവിതത്തിലെ സങ്കീർണതകൾക്കു മുന്നിൽ നിസ്സഹയാരായിപോകുന്ന ഒരുപറ്റം മനുഷ്യർ...മോഹവലയത്തിന്റെയും യാഥാർത്ഥ്യബോധത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, ഒടുവിൽ വിധിക്ക് കീഴടങ്ങുന്ന, ഗ്രാമീണസ്വത്വം പേറുന്ന നാഗരിക മനുഷ്യരുടെ സംഘർഷജീവിതം തീക്ഷണവും നിരാഡംബരത്വവുമായ ശൈലിയിൽ ചിത്രീകരിക്കുന്ന കൃതി. മനുഷ്യനെ 'പച്ചയ്ക്ക്പറയുന്ന' നോവൽ.

പേജ്: 104

വില: 95




ഗണിതശാസ്ത്രജ്ഞരെ അറിയാൻ കഥയും ആക്റ്റിവിറ്റിയും

ബാലസാഹിത്യം


സി എ രഞ്ജിത്ത്‌



ഗണിതശാസ്ത്രത്തിലെ മഹാരഥന്മാരുടെ ജീവിതത്തിലൂടെ... കണ്ടെത്തലുകളിലൂടെ ഒരു യാത്ര. ഥേൽസ്, പൈത്തഗോറസ്, സെനോ, യൂഡോക്‌സസ്, യൂക്ലിഡ്, ആർക്കിമിഡീസ്, ആര്യഭടൻ, ഫെർമ, റെനെ ദെക്കാർത്തെ, പാസ്‌ക്കൽ, ലിബ്‌നീസ്, ജേക്കബ് ബർണൗലി, ജോൺ ബർണൗലി, ഡാനിയൽ ബർണൗലി, ലിയോനാർഡ് ഓയ്‌ലർ, ദാലംബേർ, ശ്രീനിവാസ രാമാനുജൻ എന്നീ ഗണിതശാസ്ത്രജ്ഞരെ കഥാരൂപത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി.


പേജ്: 160

വില: 140


പാമ്പുകളെ അറിയാൻ

സി എ രഞ്ജിത്ത്‌
ബാലസാഹിത്യം



പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ പങ്ക് വഹിക്കുന്ന പാമ്പുകളെ മിത്രങ്ങളായി കാണണമെന്ന സന്ദേശം- പാരമ്പര്യം ഓർമിപ്പിച്ചും തെറ്റിദ്ധാരണ തിരുത്തിയും-കഥാരൂപത്തിൽ പറയുന്ന പുസ്തകം. പാമ്പുകളെക്കുറിച്ച് അറിയാൻ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന കൃതി.

പേജ്: 136
വില:125