Friday, 17 February 2017

ബാലസാഹിത്യം
പുനരാഖ്യാനം:ശരത് മണ്ണൂർ
യുളീസസ്



വില :55
പേജ് 48

ഗ്രീക്ക് മിത്താണ് സാഹസികവിസ്മയമായ യുളീസസ്. ലോകത്താകമാനമുള്ള കുട്ടികൾക്കും മുതിർന്നവർക്കും ആവേശമായ യുളീസസിന്റെ പുനരാഖ്യാനം.ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സായി വർത്തിക്കുന്ന സൂര്യനെക്കുറിച്ച് വിശദമായി പ്രദിപാദിക്കുന്ന കൃതി. പുതിയപാഠ്യപദ്ധതിയിലൂടെ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രചന.

ബാലസാഹിത്യം


സൂര്യൻ
സുനിത ഗണേഷ്

രൂപ 75
പേജ് :80


ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുടെയും ഊർജസ്രോതസ്സായി വർത്തിക്കുന്ന സൂര്യനെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. പുതിയപാഠ്യപദ്ധതിയിലൂടെ സഞ്ചരിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രചന.




Tuesday, 7 February 2017

ഛന്ദസ്സുകൾ

അനുഭവം- നിരീക്ഷണം


ആഷാമേനോൻ


വില:310
പേജ്:336


യാത്രികന് കാഴ്ചനല്കുന്ന അനുഭവജ്ഞാനത്തിന്റെ പരിമളവും സംന്യാസത്തിന്റേ അഗാധതയിൽ തെളിയുന്ന ആത്മീയനീലിമയും നിരൂപകപ്രൗഢിയും ചേരുന്ന രചനയുടെ പൂർണത. രണ്ട് അക്ഷരം കൂടിച്ചേരുമ്പോൾ പിറക്കുന്ന കേവലം പദമല്ല, മനസ്സിന്റെ ആകാശത്ത് തെളിയുന്ന നക്ഷത്രജ്വലനമാണ് വാക്കെന്ന് ബോധ്യമുള്ള എഴുത്തുകാരന്റെ, ആഷാമേനോന്റെ ഏറ്റവും പുതിയ കൃതി.
സ്വരമായാലും ശ്രുതിയായാലും കിളിയായാലും സസ്യമായാലും ഫലമായാലും ഹിമമായാലും രതിയായാലും ചിതയായാലും ജീവാണ്ഡമായാലും കൗതുഹലമാർന്ന മനസ്സുകൾക്ക് എളുപ്പം ഇഴചേരാവുന്ന സംവേദനത്തിന്റെ ഈർപ്പമുള്ള രചനകൾ...

ഗോത്രമാനസം: ആദിവാസി ഊരിലെ വേറിട്ടജീവിതങ്ങൾ


അനുഭവം-പഠനം

പി കെ മുരളീധരൻ

വില:200
പേജ്:220







നരഭോജിയായ പുലിയും ആളെക്കൊന്നു ശീലിച്ച കാട്ടാനകളും സജീവമായ കാട്ടുപാതകളിലൂടെ നിരന്തരം സഞ്ചരിച്ച്  കുടികളിലെ മനുഷ്യജീവനുകൾക്ക് അറിവിന്റെ വയമ്പ് പകർന്നുനല്കുന്ന കർമമാണ് മുരളിമാഷ് ഏറ്റെടുത്തിരിക്കുന്നത്. ഖസാക്കിലെ ഏകാധ്യാപകവിദ്യാലയത്തിലേയ്ക്ക് പോയ രവി എന്ന കഥാപാത്രത്തിന്റെ ലൈംഗിക അരാജകത്വ ജീവിതത്തിന്റെ നിഷ്‌ക്രിയാലസ്യ സുഖമല്ല ഇടമലക്കുടിവനത്തിൽ ഈ മനുഷ്യൻ അനുഭവിച്ചത്. കാട് ഗൃഹാതുരത്വം ഉണർത്തുന്ന ഫാന്റസിയല്ല പി കെ മുരളീധരന്. ചങ്ക് പിടയ്ക്കുന്ന ആവലാതികൾ കൊണ്ട് അസ്വസ്ഥത ഉണർത്തുന്ന കർമമണ്ഡലമാണ് അദ്ദേഹത്തിന് കാട്. അധ്വാനിക്കാൻ/ പണിയെടുക്കാൻ കാട്ടിലേക്ക് വരികയും അവധിക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്യുന്ന വിപരീതാനന്ദസുഖമോ അല്ല! ഒഴിവുദിവസത്തെ കളിയിടമല്ല പി കെ മുരളീധരന് കാട്. ഒഴിവില്ലാത്ത ഇടപെടലുകളുടെ കർമമേഖലയാണ്.

ഇടമലക്കുടിയിലെ ജീവിതം സസൂക്ഷ്മം നിരീക്ഷിച്ച് അവതരിപ്പിക്കുന്ന രചന. ഭാഷയ്ക്കും സംസ്‌കാരത്തിനും ചരിത്രത്തിനും നരവംശശാസ്ത്രത്തിനും ഈടുവെപ്പാകുന്ന രചന.


ചുവപ്പുകടൽ

നോവൽ

എം ബിജുശങ്കർ

വില:335

പേജ്:372



വർഗബോധത്തിൽ തുന്നിച്ചേർത്ത അനുഭവങ്ങളുടെ അടുക്കുകൾ...സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകർച്ചയ്ക്കു ശേഷം അശാന്തമായിത്തീർന്ന കാലത്തിലൂടെയുള്ള സർഗാത്മക സഞ്ചാരം...
 ശീതയുദ്ധാനന്തരം കലുഷിതമായ ജനപഥങ്ങളിൽ സോഷ്യലിസ്റ്റ് പ്രതീക്ഷകൾ നാമ്പെടുക്കുന്ന കാഴ്ചകൾ...
രാഷ്ട്രീയ പത്രപ്രവർത്തകനെന്ന നിലയിൽ നിരവധി അവാർഡുകൾ നേടിയ ബിജുശങ്കറിന്റെ സൂക്ഷ്മ നിരീക്ഷണവും അനുഭവ തീഷ്ണമായ ശൈലിയും  കൊണ്ട് വേറിട്ട നോവൽ.

അക്ഷര മധുരം: മലയാള ഭാഷാജാലകം

ബാലസാഹിത്യം-റഫറൻസ്

ഡോ. എം കെ സന്തോഷ് കുമാർ


പുതുതലമുറയെ ഭാഷയിൽ ഉറപ്പിച്ചു നിർത്തുന്ന കൃതി. അക്ഷരങ്ങളെ ഊതി ഊതി ജ്വലിപ്പിച്ച്  മാതൃഭാഷയെ ഉള്ളിൽ ഊട്ടിയുറപ്പിക്കാനും അക്ഷരപഠനത്തിനൊപ്പം അതിന്റെ സൂക്ഷ്മാണുവിലൂടെ സഞ്ചരിച്ച് ഭാഷയെ സ്വായത്തമാക്കാനും സഹായിക്കുന്ന രചന.  കുട്ടിമനസ്സിൽ ജിജ്ഞാസയുണർത്തി അറിവിന്റെ വാതായനത്തിലേക്ക് അവരെ കൊണ്ടുപോകാൻ പര്യാപ്തമായ പുസ്തകം.


വില:180
പേജ്:200

പ്രസംഗിക്കാൻ പഠിക്കാം

റഫറൻസ്-ബാലസാഹിത്യം

പ്രൊഫ. ഉത്തരംകോട് ശശി



പ്രസംഗം പഠിച്ചു തുടങ്ങുന്നവർക്കും പ്രസംഗിച്ചു കൊണ്ടിരിക്കുന്നവർക്കും  പ്രസംഗത്തിന്റെ തത്ത്വവും പ്രയോഗവും മനസ്സിലാക്കാൻ താല്പര്യപ്പെടുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കൃതി.പ്രസംഗകലയുടെ അകത്തളങ്ങൾ പരിചയപ്പെടാനും പ്രസംഗം സർഗാത്മകമാക്കാനും ആഗ്രഹിക്കുന്ന ഏവർക്കും സ്വീകരിക്കാവുന്ന സൂചനകളും നിർദ്ദേശങ്ങളും അടങ്ങിയ പുസ്തകം.


പേജ്:80
വില:75

ഉപന്യാസരചന

റഫറൻസ്-ബാലസാഹിത്യം

കെ. വിദ്യാധരൻ


ഉപന്യാസ രചനയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന കൃതി. വിവരശേഖരണം മുതൽ ഉപസംഹാരം വരെയുള്ള രചനാകാര്യങ്ങളിൽ ശരിയായ പരിശീലനത്തിനൊപ്പം ഉപന്യാസ മാതൃകകളും. വിദ്യാർഥികൾക്കും അധ്യാപകർക്കും  ഉപന്യാസരചനയിൽ താല്പര്യമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.


വില:80
പേജ്:88

സൂര്യപുത്രിയുടെ ഓർമയ്ക്ക്

നോവൽ

ടി കെ മുരളീധരൻ





സൗഹൃദത്തിന്റെ മുന്തിരിപാത്രവുമായി വിരുന്നെത്തിയവൾ...സന്തുഷ്ട കുടുംബത്തിനുമേൽ കരിനിഴൽ പരക്കും മുമ്പ വിടവാങ്ങിയവൾ... അവൾ സൂര്യ പുത്രി. എല്ലാവരേയും നൊമ്പരപ്പെടുത്തികൊണ്ടായിരുന്നു  തിരിച്ചു വരവില്ലാത്ത അവളുടെ ആ യാത്ര. രസവും രസക്കേടുകളും നിറഞ്ഞ കുടുംബജീവിതത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഹൃദയസ്പർശിയായ  നോവൽ.


വില:170

പേജ്:188




ചെന്നിത്തലയുടെ കാണാക്കഥകൾ

ഗ്രാമചരിത്രം
ഡോ.അനിൽ ചെന്നിത്തല










ആകാശവും ജലവും അതിരിട്ട ചെന്നിത്തല എന്ന കര. തീയും കാറ്റും എതിരിടാതെ കുട്ടനാടിന്റെ ഹൃദയത്തിൽ കൈയൊപ്പ് ചാർത്തിയ നാട്. നെഞ്ചിൽ പള്ളിയോടങ്ങൾ ഇരമ്പുന്ന ഈ നാട്ടിന്റെ കാണാക്കയങ്ങളിലേക്കുള്ള സഞ്ചാരമാണ് ഈ കൃതി. സുതാര്യമായ ആഖ്യാനം, തെളിഞ്ഞഭാഷ, സംസ്‌കൃതിയുടെ നാരും വേരും ചികയുന്ന അന്വേഷണം. അതെ, ഈ പുസ്തകത്തിന്റെ വായന നിങ്ങളെ മറ്റൊരാളാക്കും, തീർച്ച.

വില:75
പേജ്:80

Tuesday, 31 January 2017

പാട്ടുപ്രസ്ഥാനം

റഫറൻസ്‌

പഠനം/വിശദീകരണം
 ശശിധരൻ എ പി

ശ്രേഷ്ഠമലയാളത്തിന്റെ പ്രാചീനതയും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിന് മലയാണ്മ പുസ്തക പരമ്പരയിൽ അവതരിപ്പിക്കുന്ന പദ്യകൃതി. രാമചരിതം, തിരുനിഴൽമാല, കണ്ണശ്ശരാമായണം, ഭാഷാ ഭഗവദ്ഗീത, രാമകഥപ്പാട്ട് തുടങ്ങിയ കൃതികളിൽ നിന്നുള്ള പദ്യമാതൃകകളാണിതിൽ. ഒപ്പം അവയെക്കുറിച്ചുള്ള വിശദമായപഠനവും വിശദീകരണവും. ആദ്യകാല പദ്യത്തെയും ഭാഷയെയും മനസിലാക്കാൻ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷാസ്‌നേഹികൾക്കും ഒരുപോലെ സഹായകമായ പുസ്തകം.

പേജ്: 104
വില: 90







വിരലടയാളങ്ങൾ ഇല്ലാത്തവരുടെ നഗരം

നോവല്ലകൾ

യു കെ കുമാരൻ


അടുക്കും ചിട്ടയോടെയും ക്രമപ്പെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം ഇടിഞ്ഞുവീഴുന്നതാണ് ജീവിതം. ഓരോ വീഴ്ചയ്ക്ക് ശേഷവും വീണ്ടും വീണ്ടും ചിട്ടയോടെ ജീവിക്കാൻ ശ്രമിക്കുകയും പരാജയം ആവർത്തിക്കുകയും ചെയ്യുന്ന ഗ്രാമീണരെന്നോ നാഗരികരെന്നോ വ്യത്യാസമില്ലാത്ത കുറെ കഥാപാത്രങ്ങൾ... ഒറ്റപ്പെടലിന്റേയും വീർപ്പുമുട്ടലിന്റേയും ഇടയിൽ ഞെരിയുന്ന നിസ്സഹായരായ ഈ മനുഷ്യരുടെ ദയനീയ അവസ്ഥ പറയുന്ന നോവല്ലകളുടെ സമാഹാരം.

പേജ്: 128
വില:115




ശ്രീ ഹനുമദ് ചരിതം



ആത്മീയം

ശിവാനന്ദ് ജി ദുബെ
പരിഭാഷ: ഡോ.എച്ച് പരമേശ്വരൻ



ശക്തിയും ഭക്തിയും സമർപണബോധവും പരിശ്രമ  ശീലവും നിഷ്‌ക്കപടമായ സേവനസന്നദ്ധതയും ത്യാഗബുദ്ധിയും പകർന്നു തരുന്ന ദേവസ്വരൂപമാണ് ഹനുമാൻ. നന്മയുടെ മാർഗം കാണിച്ചു തരുന്ന ശക്തനായ വഴികാട്ടി. ഏതു പ്രവൃത്തി ഏറ്റെടുത്താലും അത് മംഗളമായി പൂർത്തീകരിക്കുന്ന മംഗളമൂർത്തി. ശ്രീ ഹനുമാന്റെ ബാല്യം മുതല്ക്കുള്ള ജീവിതം പറയുന്ന കൃതി.


പേജ്: 352
വില: 275



ആദിഗദ്യം

റഫറൻസ്

പഠനം/വിശദീകരണം
 ശശിധരൻ എ പി


ശ്രേഷ്ഠമലയാളത്തിന്റെ പ്രാചീനതയും പാരമ്പര്യവും അടയാളപ്പെടുത്തുന്നതിന് മലയാണ്മ പുസ്തക പരമ്പരയിൽ അവതരിപ്പിക്കുന്ന ഗദ്യകൃതി. ഭാഷാകൗടലീയം,  ജൂതശാസനം, നമ്പ്യാന്തമിഴ് കൃതികൾ, ആട്ടപ്രകാരം, ക്രമദീപിക തുടങ്ങിയ കൃതികളിൽ നിന്നുള്ള ഗദ്യമാതൃകകളാണിതിൽ. ഒപ്പം അവയെക്കുറിച്ചുള്ള വിശദമായ പഠനവും വിശദീകരണവും. ആദ്യകാല ഗദ്യത്തെയും ഭാഷയെയും മനസിലാക്കാൻ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഭാഷാസ്‌നേഹികൾക്കും ഒരുപോലെ സഹായകമായ പുസ്തകം.
പേജ്:72 
വില: 65

മേരിയുടെ ശരിയും തെറ്റും

നോവൽ

യു കെ കുമാരൻ






നാഗരികമായ ജീവിതത്തിലെ സങ്കീർണതകൾക്കു മുന്നിൽ നിസ്സഹയാരായിപോകുന്ന ഒരുപറ്റം മനുഷ്യർ...മോഹവലയത്തിന്റെയും യാഥാർത്ഥ്യബോധത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച്, ഒടുവിൽ വിധിക്ക് കീഴടങ്ങുന്ന, ഗ്രാമീണസ്വത്വം പേറുന്ന നാഗരിക മനുഷ്യരുടെ സംഘർഷജീവിതം തീക്ഷണവും നിരാഡംബരത്വവുമായ ശൈലിയിൽ ചിത്രീകരിക്കുന്ന കൃതി. മനുഷ്യനെ 'പച്ചയ്ക്ക്പറയുന്ന' നോവൽ.

പേജ്: 104

വില: 95




ഗണിതശാസ്ത്രജ്ഞരെ അറിയാൻ കഥയും ആക്റ്റിവിറ്റിയും

ബാലസാഹിത്യം


സി എ രഞ്ജിത്ത്‌



ഗണിതശാസ്ത്രത്തിലെ മഹാരഥന്മാരുടെ ജീവിതത്തിലൂടെ... കണ്ടെത്തലുകളിലൂടെ ഒരു യാത്ര. ഥേൽസ്, പൈത്തഗോറസ്, സെനോ, യൂഡോക്‌സസ്, യൂക്ലിഡ്, ആർക്കിമിഡീസ്, ആര്യഭടൻ, ഫെർമ, റെനെ ദെക്കാർത്തെ, പാസ്‌ക്കൽ, ലിബ്‌നീസ്, ജേക്കബ് ബർണൗലി, ജോൺ ബർണൗലി, ഡാനിയൽ ബർണൗലി, ലിയോനാർഡ് ഓയ്‌ലർ, ദാലംബേർ, ശ്രീനിവാസ രാമാനുജൻ എന്നീ ഗണിതശാസ്ത്രജ്ഞരെ കഥാരൂപത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന കൃതി.


പേജ്: 160

വില: 140


പാമ്പുകളെ അറിയാൻ

സി എ രഞ്ജിത്ത്‌
ബാലസാഹിത്യം



പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ പങ്ക് വഹിക്കുന്ന പാമ്പുകളെ മിത്രങ്ങളായി കാണണമെന്ന സന്ദേശം- പാരമ്പര്യം ഓർമിപ്പിച്ചും തെറ്റിദ്ധാരണ തിരുത്തിയും-കഥാരൂപത്തിൽ പറയുന്ന പുസ്തകം. പാമ്പുകളെക്കുറിച്ച് അറിയാൻ വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന കൃതി.

പേജ്: 136
വില:125